കെടി ജലീലിനെ ചോദ്യം ചെയ്യാൻ കസ്‌റ്റംസും; നോട്ടീസ് നൽകി

By Trainee Reporter, Malabar News
kt-jaleel-malabarnews
Ajwa Travels

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന് കസ്‌റ്റംസിന്റെ നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചിയിലെ കസ്‌റ്റംസ്‌ പ്രിവന്റീവ് ആസ്‌ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അനധികൃതമായി ഖുർആൻ വിതരണം ചെയ്‌ത കേസിലാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീലിനെ നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും ചോദ്യം ചെയ്‌തിരുന്നു. മതഗ്രന്ഥങ്ങൾ എന്ന പേരിൽ സ്വർണം കടത്തിയിരുന്നോ, സ്വപ്‍നയുമായുള്ള പരിചയം തുടങ്ങിയ കാര്യങ്ങളാണ് ഇഡി ജലീലിനോട് ചോദിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് എൻഐഎയും നേരത്തെ ജലീലിനെ ചോദ്യം ചെയ്‌തിരുന്നു.

ആകെ 4,478 കിലോഗ്രാം മതഗ്രന്ഥങ്ങളായിരുന്നു നയതന്ത്ര പാഴ്‌സൽ വഴി കേരളത്തിൽ എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്‌തു. സംഭവത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നയതന്ത്ര പാഴ്‌സലിൽ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ലായെന്നാണ് കസ്‌റ്റംസിന്റെ കണ്ടെത്തൽ. ഈന്തപ്പഴ ഇറക്കുമതിയിലും കസ്‌റ്റംസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.

Read also: കെ പി യോഹന്നാന്റെ സ്‌ഥാപനങ്ങളിൽ റെയ്‌ഡ്‌ തുടരുന്നു; പിടിച്ചെടുത്തത് കോടികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE