സ്‌പീക്കറെ നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യും

By Trainee Reporter, Malabar News
kerala image_malabar news
P. Sreeramakrishnan
Ajwa Travels

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ നിയമസഭാ സമ്മേളനത്തിന് ശേഷം കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. സ്‌പീക്കറുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് കസ്‌റ്റംസിന്റെ നീക്കം. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരം. സ്‌പീക്കറെ ചോദ്യം ചെയ്യുന്നതിന് നിയമപരമായി തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കസ്‌റ്റംസിന്റെ നീക്കം.

കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷും  സരിത്തും നല്‍കിയ മൊഴികളുടെ അടിസ്‌ഥാനത്തില്‍ തുടരന്വേഷണത്തിനാണ് സ്‌പീക്കറെ ചോദ്യം ചെയ്യുന്നത്. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്‌പീക്കർ ആവശ്യപ്പെട്ടുവെന്നാണ് ഇരുവരുടെയും മൊഴി. പ്രതികൾ മജിസ്‌ട്രേറ്റിനും കസ്‌റ്റംസിനും നല്‍കിയ മൊഴിയില്‍ സ്‌പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.

Read also: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ നാളെ ജില്ലകളിലേക്ക് എത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE