പ്രതിദിന രോഗബാധയില്‍ വലിയ കുറവ്; രാജ്യത്ത് ആശങ്കകള്‍ക്ക് അയവ്

By Team Member, Malabar News
Malabarnews_india covid
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. 30,548 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിതരായത്. പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് അടുത്തേക്ക് കുറഞ്ഞത് വലിയ ആശ്വാസമാണ് രാജ്യത്ത് പകരുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 88,45,127 ആയി. കഴിഞ്ഞ ദിവസം രാജ്യത്ത് 435 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 1,30,070 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം കുത്തനെ കുറഞ്ഞപ്പോഴും രോഗമുക്‌തരായ ആളുകളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായില്ല. 43,851 ആളുകള്‍ ഇന്നലെ രാജ്യത്ത് രോഗമുക്‌തരായി. നിലവില്‍ 82,49,579 ആളുകളാണ് രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 4,65,478 ആയി കുറഞ്ഞു.

രാജ്യതലസ്‌ഥാനമായ ഡെല്‍ഹിയില്‍ കോവിഡ് സ്‌ഥിതി രൂക്ഷമായി തുടരുകയാണ്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ ഇവിടെ വര്‍ധിക്കുകയാണ്. അതിനാല്‍ തന്നെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാരും, സംസ്‌ഥാന സര്‍ക്കാരും. അതിന്റെ ഭാഗമായി ഇന്നലെ ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. മഹാരാഷ്‌ട്രയില്‍ 2,544, തമിഴ്നാട്ടില്‍ 1,819, ഗുജറാത്തില്‍ 1,070, ആന്ധ്രയില്‍ 1,057 എന്നിങ്ങനെയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍.

Read also : യുപിയില്‍ ആറ് വയസുകാരി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE