വയലാർ രാമവർമ്മയുടെ മകൾ സിന്ധു കോവിഡ് ബാധിച്ചു മരിച്ചു

By Staff Reporter, Malabar News
sindhu-varma
Ajwa Travels

പാലക്കാട്: വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു (54) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യ പരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്‌ച മുമ്പ് പാലക്കാട് എത്തിയത്.

രോഗം ഭേദമായി രണ്ട് ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറിയിരുന്നു. ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ കണ്ടെത്തിയത്.

ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മയാണ് സഹോദരൻ. ഇന്ദുലേഖ, യമുന എന്നിവരാണ് സഹോദരിമാർ. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംസ്‌കാരം പാലക്കാട് വച്ച് നടത്തും.

Read Also: തൃശൂരിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ആശങ്ക; വ്യാപാരികൾ മന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE