കൊല്ലം: നിർത്തിയിട്ടിരുന്ന കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെളിയം നെടുമൺകാവ് നല്ലില സ്വദേശി നൗഫലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂയപ്പള്ളി ഏഴാം കുറ്റിക്ക് സമീപം റോഡിൽ നിർത്തിയിട്ട നിലയിലായിരുന്നു വാഹനം.
കാറിൽ നിന്ന് വിഷവാതകം ശ്വസിച്ചാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കാർ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറേ നേരമായി വാഹനം ഓണാക്കി നിർത്തിയിട്ടിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Read Also: പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു