ഹവാല കേസ്; റിയാസിന് കുരുക്ക് മുറുകുന്നു, അന്വേഷണം ദുബായിലേക്ക്

മുഹമ്മദ് റിയാസ് മന്ത്രിയായിരുന്നപ്പോൾ അഴിമതി പണം വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ഈ കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.

By Senior Reporter, Malabar News
PA Muhammad Riyas
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻമന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരായ ഹവാല കേസ് അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. വിദേശത്തേക്ക് ഹവാല പണം കടത്തിയെന്ന ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

ദുബായിലെ വിവരശേഖരണത്തിനായി ലെറ്റേഴ്‌സ് റോഗറ്ററി (എൽആർ) അഥവാ ലെറ്റർ ഓഫ് റിക്വസ്‌റ്റ് കൈമാറാനാണ് ഇഡിയുടെ നീക്കം. ഇതിനായി കൊച്ചി പിഎംഎൽഎ കോടതിയിൽ നിന്ന് അനുമതി തേടിയശേഷം ഇഡി ചോദ്യങ്ങൾ തയ്യാറാക്കും. അനുമതി ലഭിച്ച ശേഷം ഈ കത്ത് ധനകാര്യ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറുകയും തുടർന്ന് ദുബായ് അധികൃതർക്ക് നൽകുകയുമാണ് ചെയ്യുക.

ദുബായിലെ ഏജൻസികൾ അന്വേഷിച്ചു ഔദ്യോഗികമായി നൽകുന്ന വിവരങ്ങൾ ലഭിച്ചശേഷമായിരിക്കും മുഹമ്മദ് റിയാസിന് ഇഡി സമൻസ് അയക്കുക. വരുമാന സ്രോതസ്സിന് അപ്പുറമുള്ള 20 കോടിയിലധികം രൂപയുടെ പണമിടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡി അറിയിക്കുന്നത്.

ടി. വീണയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത റെഡ് ബുക്കിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഉണ്ടെന്നും റിയാസിന്റെ നിർദ്ദേശ പ്രകാരം ഹവാല ചാനലിലൂടെ അഞ്ചുതവണയായി 1.2 കോടി രൂപ വിദേശത്തേക്ക് കൊണ്ടുപോയെന്ന് സുഹൃത്തുക്കൾ നൽകിയിട്ടുണ്ടെന്നും ഇഡി പറയുന്നു. ഗാർമെന്റ് ബിസിനസ് തുടങ്ങുന്നതിന്റെ ഭാഗമായാണ് പണം കടത്തിയതെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE