കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്; വീണാ ജോർജിന്റെ മൊഴിയെടുത്തു

കഴിഞ്ഞ ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് വീണ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചുവെച്ച ഗൺമാന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് അഞ്ച് പ്രവർത്തകർക്കതിരെ കേസെടുത്തിരുന്നത്.

By Senior Reporter, Malabar News
Protest Against Veena George
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന പ്രതിഷേധം

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. എസ്ഐടി തലവൻ യു പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

കെഎസ്‌യു പ്രാവർത്തകർക്കെതിരെ വധശ്രമം ഉൾപ്പടെ ചുമത്തിയ ഉദ്യോഗസ്‌ഥരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തും. കഴിഞ്ഞ ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് വീണ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചുവെച്ച ഗൺമാന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് അഞ്ച് പ്രവർത്തകർക്കതിരെ കേസെടുത്തിരുന്നത്.

കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എംസി. അതുൽ, വിവി. അക്ഷയ്, സിഎച്ച്‌. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർക്കെതിരെ ആയിരുന്നു കേസ്. പ്രതിഷേധം നടന്ന സമയത്ത് രാഷ്‌ട്രീയമായി ഈ കേസ് വലിയ ചർച്ചകൾക്കും ആരോപണങ്ങൾക്കും വഴിവെച്ചിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നും കഴുത്തിന് ബലം പ്രയോഗിച്ചു അമർത്തി പരിക്കേൽപിച്ചു എന്നുമായിരുന്നു വലിയ രീതിയിൽ പ്രചരിച്ചിരുന്നത്.

വധശ്രമം ഉൾപ്പടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയതിനാൽ കെഎസ്‌യു പ്രവർത്തകർ 16 ദിവസം ജയിൽവാസം അനുഭവിക്കേണ്ടിയും വന്നിരുന്നു. എന്നാൽ, വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ഒഴിവാക്കിയാണ് ജൂൺ പത്തിന് പോലീസ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിന്റെ തുടക്കത്തിൽ ആരോപിക്കപ്പെട്ട വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ അതീവ ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

വീണാ ജോർജിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്നോ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നോ തെളിയിക്കാൻ അന്വേഷണ സംഘത്തിന് തെളിഞ്ഞില്ല. ഇതോടെ കേസ് കേവലം ഒരു കരിങ്കൊടി പ്രതിഷേധമായി ചുരുങ്ങി. എന്നാൽ, ജയിൽവാസം അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിൽ കേസിലെ പ്രതികളായ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതോടെയാണ് പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷം കെഎസ്‌യു പ്രവർത്തകരുടെ പരാതിയിൽ എസ്ഐടി രൂപീകരിച്ചു തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്. കേസിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്താൻ നിർദ്ദേശം നൽകിയത് ആരാണെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE