യുഎഇ പ്രസിഡണ്ടിന്റെ നിര്യാണം; ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു

By Staff Reporter, Malabar News
UAE-PRESIDENT
Ajwa Travels

ദുബായ്: യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് ഇന്ത്യയിൽ ശനിയാഴ്‌ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ഒരുദിവസത്തെ ദുഃഖാചരണം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതിന്റെ ഭാഗമായി പൊതുസ്‌ഥാപനങ്ങളിലും മറ്റും ദേശീയപതാക പകുതി താഴ്‌ത്തിക്കെട്ടും. ശനിയാഴ്‌ച ഔദ്യോഗിക വിനോദ പരിപാടികളും ഉണ്ടാകില്ല. യുഎഇ സായുധസേനയുടെ പരമോന്നത കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിലിന്റെ ചെയർമാനും കൂടിയായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗം വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം അറിയിച്ചത്.

മയ്യിത്ത് അബുദാബി അൽ ബത്തീൻ ഖബർസ്‌ഥാനിൽ ഖബറടക്കി. അതേസമയം, യുഎഇയിൽ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങൾക്കും മൂന്നുദിവസം അവധിയായിരിക്കും.

Read Also: സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE