ദേശീയ ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കണം; കപില്‍ സിബല്‍

By Syndicated , Malabar News
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദേശീയ ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ ശരിയായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘കോവിഡ് ബാധ രോഗമുക്‌തിയേക്കാള്‍ രൂക്ഷമാകുന്നു. മോദിജി ദേശീയ ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍, തിരഞ്ഞെടുപ്പ് റാലികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. കോടതി, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണം’, കപില്‍ സിബല്‍ ട്വീറ്റ് ചെയ്‌തു.

നാലുദിവസമായി പ്രതിദിനം രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് ഇന്ത്യയിൽ കോവിഡ് സ്‌ഥിരീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 2.61 ലക്ഷത്തിലധികം പുതിയ കേസുകൾ. 1,500ലധികം കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചു എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്.

Read also: കോവിഡ്; ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE