ശന്തനുവിന്റെ അറസ്‌റ്റ് മാർച്ച് 9 വരെ വിലക്കി ഡെൽഹി കോടതി

By Team Member, Malabar News
shantanu
ശന്തനു മുലുക്
Ajwa Travels

ന്യൂഡെൽഹി : കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രേറ്റ തൻബെർഗ് തയ്യാറാക്കിയ ടൂൾ കിറ്റുമായി ബന്ധപ്പെട്ട കേസിൽ ശന്തനു മുലുകിന്റെ അറസ്‌റ്റ് മാർച്ച് 9ആം തീയതി വരെ തടഞ്ഞു. ഡൽഹി കോടതിയാണ് 9ആം തീയതി വരെ ശന്തനുവിന്റെ അറസ്‌റ്റ് വിലക്കിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. കേസിൽ ശന്തനു സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഡെൽഹി പോലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ശന്തനുവിന്റെ അറസ്‌റ്റ് കോടതി വിലക്കിയത്.

അതേസമയം തന്നെ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ കർഷകരെ ഉടൻ തന്നെ വിട്ടയക്കണമെന്ന് ആവശ്യവുമായി സംയുക്‌ത കിസാൻ മോർച്ച രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദിന് കത്തയച്ചു. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന കർഷകരെ അടിച്ചമർത്താൻ പോലീസും മറ്റ് അന്വേഷണ ഏജൻസികളും നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്നും സംയുക്‌ത കിസാൻ മോർച്ച കത്തിൽ ആവശ്യപ്പെട്ടു.

Read also : ലഹരിമരുന്ന് റെയ്‌ഡിനിടെ എക്‌സൈസ്‌ ഓഫീസറെ വെട്ടി പരിക്കേൽപിച്ചു; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE