ലഹരിമരുന്ന് റെയ്‌ഡിനിടെ എക്‌സൈസ്‌ ഓഫീസറെ വെട്ടി പരിക്കേൽപിച്ചു; പ്രതി പിടിയിൽ

By Trainee Reporter, Malabar News
Representational image
Ajwa Travels

കണ്ണൂർ: ലഹരിമരുന്ന് റെയ്‍ഡിനിടെ ഇളനീർ വിൽപ്പനക്കാരൻ എക്‌സൈസ്‌ ഓഫീസറെ വെട്ടിപ്പരിക്കേൽപിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി എക്‌സൈസ്‌ സിവിൽ ഓഫീസർ വി നിഷാദിനാണ് (45) വെട്ടേറ്റത്. നിഷാദിനെ വെട്ടിയ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച സി ഷബീറിനെ (36) പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളിൽ നിന്ന് 25 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി എക്‌സൈസ്‌ അറിയിച്ചു.

ഇന്നലെ 12.45ന് കെഎസ്‌ടിപി റോഡിൽ യോഗശാലക്ക് സമീപമാണ് സംഭവം. ഇളനീർ വിൽപ്പനക്കിടെ ലഹരിമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ എക്‌സൈസ്‌ സർക്കിൾ, പാപ്പിനിശ്ശേരി എക്‌സൈസ്‌ റേഞ്ച് ഓഫീസിൽ എന്നിവിടങ്ങളിൽ നിന്നുള്ള അന്വേഷണ സംഘം പരിശോധനക്ക് എത്തിയതായിരുന്നു.

ഇളനീർ തൊണ്ടുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇവ കണ്ടെത്തിയപ്പോൾ പ്രതി അക്രമാസക്‌തനായി പിറകിൽ നിന്ന് വെട്ടുകയായിരുന്നു. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ പുറത്ത് ആഴത്തിൽ മുറിവേറ്റ നിഷാദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read also: ജീവനക്കാര്‍ക്ക് കോവിഡ്; തളിപ്പറമ്പ് പോസ്‌റ്റ് ഓഫീസ് അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE