ജീവനക്കാര്‍ക്ക് കോവിഡ്; തളിപ്പറമ്പ് പോസ്‌റ്റ് ഓഫീസ് അടച്ചു

By Staff Reporter, Malabar News
post office
Representational Image
Ajwa Travels

കണ്ണൂര്‍: തളിപ്പറമ്പ് പോസ്‌റ്റ് ഓഫീസ് അടച്ചു. ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഈ മാസം 27 വരെയാണ് ഓഫീസ് അടച്ചിടുന്നത്.

ആകെയുള്ള 35 ജീവനക്കാരിൽ 11 പേർക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ആദ്യം ഒരു പോസ്‌റ്റുമാനാണ് കോവിഡ് പോസിറ്റീവായത്. തുടർന്ന് നടത്തിയ പരിശോധനയിൽ 11 പേർക്കും കോവിഡ് സ്‌ഥിരീകരിക്കുക ആയിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്‌റ്റ് ഓഫീസ് അടച്ചിട്ടത്.

ബാക്കിയുള്ള ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഈ വിഭാഗത്തെ വാക്‌സിനേഷന്റെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താത്തത് ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.

Malabar News: പ്രഖ്യാപിച്ച നഷ്‌ടപരിഹാരം വ്യപാരസ്‌ഥാപനം ഒഴിയുന്നതിന് മുൻപ് ലഭിക്കണം; പാദരക്ഷാ വ്യാപാരികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE