കോവിഡ്; പ്രതിദിന കേസുകളുടെ എണ്ണം ഡെല്‍ഹിയില്‍ വര്‍ധിക്കുന്നു

By News Desk, Malabar News
Malabarnews_covid in thrissur
Representational image
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തില്‍ മൂന്നാംഘട്ടത്തിലേക്ക് കടന്ന ഡെല്‍ഹിയിലേത് ഗുരുതര സാഹചര്യമെന്ന് വിലയിരുത്തല്‍. പ്രതിദിന കോവിഡ് കേസുകളിലും മരണനിരക്കിലും ഉണ്ടായ റെക്കോര്‍ഡ് വര്‍ധനവ് ഡെല്‍ഹിയില്‍ ആശങ്കക്ക് കാരണമായിരിക്കുക ആണ്.

ഒക്‌ടോബർ 28 ന് ശേഷമാണ് ഡെല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ വലിയ വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞ 13 ദിവസത്തിനിടെ 88,124 കേസുകള്‍ 912 മരണവും ഡെല്‍ഹിയില്‍ മാത്രം സ്‌ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000 ത്തിലധികം പരിശോധനകള്‍ നടന്നു. 13.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 10 ദിവസത്തിനുള്ളില്‍ മൂന്നാംഘട്ട വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

Also Read: ‘രാജ്യത്ത് വീണ്ടും അടച്ചിടല്‍’; വ്യാജ പ്രചാരണമെന്ന് കേന്ദ്രം

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE