ന്യൂഡെൽഹി: കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ ഉത്തരവായി. ഏപ്രിൽ 30 വരെയാണ് കർഫ്യൂ നിലവിലുണ്ടാവുക. രാത്രി 10 മുതൽ രാവിലെ 5 വരെ പൊതുജനങ്ങൾക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. അടിയന്തര സേവനങ്ങൾക്ക് മാത്രമാവും രാത്രിയിൽ അനുമതി നൽകുക.
ഗതാഗതത്തിന് ഇ-പാസ് നിർബന്ധമാക്കും. ഡെൽഹിയിൽ കോവിഡിന്റെ നാലാം തരംഗമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. എന്നാൽ സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. തിങ്കളാഴ്‌ച മാത്രം ഡെൽഹിയിൽ 3548 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. 15 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്.
Read Also: ജസ്‌റ്റിസ് എൻവി രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്; ഉത്തരവിറങ്ങി