‘രാജ്യത്ത് വീണ്ടും അടച്ചിടല്‍’; വ്യാജ പ്രചാരണമെന്ന് കേന്ദ്രം

By Staff Reporter, Malabar News
MALABARNEWS-LOKDOW
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ അടച്ചിടല്‍ ആരംഭിക്കുമെന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ അടക്കം വ്യാപക പ്രചാരണം. കോവിഡിന്റെ രണ്ടാം വരവ് കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അടച്ചിടല്‍ പ്രഖ്യാപിച്ചുവെന്ന ട്വീറ്റിന്റെ സഹായത്തോടെയാണ് സന്ദേശങ്ങള്‍ കൈമാറി വന്നത്.

എന്നാല്‍ ഇത് വ്യാജമാണെന്ന് വ്യക്‌തമാക്കി കേന്ദ്ര സര്‍ക്കാര്‍ തന്നെ രംഗത്തെത്തി. പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണം പുറത്ത് വിട്ടത്.

കോവിഡ് രണ്ടാം തരംഗം നേരിടുന്ന യൂറോപ്പിലെ ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായി. സമാനമായി ഇന്ത്യയിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചുവെന്നാണ് പ്രചാരണം.


ഡിസംബര്‍ ഒന്ന് മുതല്‍ ലോക്ക് ഡൗണ്‍ ആരംഭിക്കുമെന്നും ഇതില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഒരു ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തിന്റെ സത്യാവസ്‌ഥ പുറത്തുവിട്ടത്.

പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നു. ട്വീറ്റ് മോര്‍ഫ് ചെയ്‌താണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സര്‍ക്കാര്‍ അത്തരത്തില്‍ ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

Read Also: ഇഡി ഡയറക്‌ടറുടെ കാലാവധി ഒരുവര്‍ഷം നീട്ടി നല്‍കി കേന്ദ്രം; അസാധാരണ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE