ഡെല്‍ഹിയിലെ കുടിവെള്ള വിതരണം ലോകോത്തര നിലവാരമുള്ളതാക്കും; കേജ്‌രിവാള്‍

By Staff Reporter, Malabar News
national image_malabar news.jpeg
അരവിന്ദ് കെജ്രിവാൾ
Ajwa Travels

ന്യൂഡെല്‍ഹി: കുടിവെള്ള വിതരണത്തില്‍ ഡെല്‍ഹിയെ വികസിത രാഷ്‌ട്രങ്ങള്‍ക്കൊപ്പം എത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ മേഖലയിലെ പരിചയ സമ്പന്നരായ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കുമെന്നും കേജ്‌രിവാള്‍ കൂട്ടിചേര്‍ത്തു.

എന്നാല്‍ ഡെല്‍ഹിയില്‍ കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നു എന്ന ആരോപണങ്ങള്‍ അദ്ദേഹം തള്ളി. ഒരു തുള്ളി വെള്ളം പോലും പഴക്കാതെ കുടിവെള്ള വിതരണം നടപ്പാക്കാനാണ് ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ സ്വകാര്യവത്കരണം നടപ്പിലാക്കാന്‍ ഇല്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ഡെല്‍ഹിയിലെ കുടിവെള്ള ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്നും ഉടന്‍ തന്നെ തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: പ്രാണവായു തേടി ഡെല്‍ഹി; മലിനീകരണം അപകടകരമായ രീതിയില്‍ വര്‍ദ്ധിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE