ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരെ ഡെപ്യൂട്ടി സ്‌പീക്കർ

By Staff Reporter, Malabar News
veena-chittayam-gopakumar
Ajwa Travels

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എന്റെ കേരളം പ്രദര്‍ശനത്തില്‍ തന്നെ അവഗണിച്ചെന്ന ആരോപണമാണ് മന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്‌പീക്കര്‍ ഉന്നയിച്ചത്. ഫോണ്‍ വിളിച്ചാല്‍ എടുക്കാനുള്ള മര്യാദ പോലും മന്ത്രിക്കില്ല. കൂടിയാലോചനക്കായി എംഎല്‍എമാരെ മന്ത്രി വിളിക്കാറില്ല. ഏകോപനം അറിയില്ലെന്നും ചിറ്റയം ഗോപകുമാര്‍ വിമര്‍ശിച്ചു.

തന്നെ പതിവായി അവഗണിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച് എന്റെ കേരളം പ്രദര്‍ശനത്തിന്റെ ഉൽഘാടന പരിപാടിയില്‍ നിന്ന് ചിറ്റയം ഗോപകുമാര്‍ വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡെപ്യൂട്ടി സ്‌പീക്കര്‍ ആരോഗ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചത്. താന്‍ അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിച്ചത് തലേദിവസം രാത്രിയാണെന്നും ഇത്തരത്തില്‍ അവഗണിക്കപ്പെട്ടതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

അടൂര്‍ മണ്ഡലത്തില്‍ ആരോഗ്യമന്ത്രി പങ്കെടുക്കുന്ന യാതൊരു പരിപാടിയും എംഎല്‍എയായ തന്നെ വിളിച്ച് അറിയിക്കാറില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ഈ വിധത്തില്‍ അവഗണിക്കപ്പെട്ടിട്ടില്ല. പരാതികള്‍ ജില്ലാ നേതൃത്വത്തോട് പറഞ്ഞിട്ട് യാതൊരു ഫലവും കാണാത്തതിനാലാണ് ഇപ്പോള്‍ പരസ്യമായി തുറന്ന് പറയേണ്ടി വന്നതെന്നും ചിറ്റയം ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ഡിജിപിയുടെ അധ്യക്ഷതയിൽ ഇന്ന് പോലീസ് ഉന്നതതല യോഗം ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE