അച്ചടക്ക നടപടി; എട്ട് പേരെ പുറത്താക്കി, മൂന്ന് പഞ്ചായത്ത് കമ്മറ്റികളും പിരിച്ചുവിട്ട് ബിജെപി

By News Desk, Malabar News
bjp_malabar news
Representational Image

പാലക്കാട്: ജില്ലയില്‍ അച്ചടക്ക നടപടികള്‍ക്ക് തുടക്കമിട്ട് ബിജെപി നേതൃത്വം. മൂന്ന് പഞ്ചായത്ത് കമ്മറ്റികള്‍ പിരിച്ചു വിടുകയും സംസ്‌ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ എട്ട് പേരെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തുവെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്‌ണദാസ് പറഞ്ഞു.

പൂക്കോട്ടുകാവ്, തേങ്കുറിശ്ശി, കണ്ണാടി എന്നീ പഞ്ചായത്തുകളിലെ ബിജെപി കമ്മറ്റികളാണ് പിരിച്ചു വിട്ടത്. പാര്‍ട്ടി നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിനാണ് നടപടി. എന്‍ഡിഎ സ്‌ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് സംസ്‌ഥാന കൗണ്‍സില്‍ അംഗം എകെ ലോകനാഥനെ നേതൃത്വം പുറത്താക്കിയത്.

ജില്ലാ കമ്മറ്റി അംഗം ബികെ ശ്രീലത, ലക്കിടി പേരൂര്‍ പഞ്ചായത്ത് കമ്മറ്റി അംഗം എന്‍ തിലകന്‍, കര്‍ഷക മോര്‍ച്ച ലക്കിടി പേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്‌ണന്‍, ലക്കിടി പേരൂരിലെ അശോക് കുമാര്‍, തേങ്കുറിശ്ശിലെ എം ശ്യാംകുമാര്‍, മരുതറോഡിലെ ശ്രീജ രാജേന്ദ്രന്‍, ഒറ്റപ്പാലത്തെ സ്‌മിത നാരായണന്‍ എന്നിവരാണ് ബിജെപി പുറത്താക്കിയ ജില്ലയിലെ മറ്റ് നേതാക്കള്‍.

Malabar News: മേയര്‍ സ്‌ഥാനത്തേക്ക് തീരുമാനമായി; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ടിഒ മോഹനന്‍ മേയറാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE