മേയര്‍ സ്‌ഥാനത്തേക്ക് തീരുമാനമായി; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ടിഒ മോഹനന്‍ മേയറാകും

By Team Member, Malabar News
Kannur corporation
Representational image
Ajwa Travels

കണ്ണൂര്‍ : ഒടുവില്‍ ടിഒ മോഹനനെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാക്കാന്‍ യുഡിഎഫ് തീരുമാനമായി. മേയര്‍ സ്‌ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്ന പ്രതിസന്ധിയിലായിരുന്നു ജില്ലയിലെ യുഡിഎഫ് നേതൃത്വം. സ്‌ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നത് തന്നെയാണ് ഇതിന് കാരണമായത്. തുടര്‍ന്ന് നടത്തിയ വോട്ടെടുപ്പിലൂടെയാണ് ടിഒ മോഹനനെ മേയറാക്കാനുള്ള തീരുമാനം യുഡിഎഫ് എടുത്തത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം ലഭിച്ച യുഡിഎഫിന് മേയര്‍ സ്‌ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നതോടെയാണ് മേയറെ തിരഞ്ഞെടുക്കുന്നതില്‍ കാലതാമസം ഉണ്ടായത്. തുടര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് എന്നിവരെ പിന്നിലാക്കികൊണ്ട് ടിഒ മോഹനന്‍ മേയര്‍ സ്‌ഥാനം ഉറപ്പിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ മാര്‍ട്ടിന്‍ ജോര്‍ജ് പിൻമാറിയതായാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് നടത്തിയ രഹസ്യ ബാലറ്റ് തിരഞ്ഞെടുപ്പില്‍ ടിഒ മോഹനന്‍ 11 വോട്ടുകള്‍ നേടിയപ്പോള്‍ പികെ രാഗേഷിന് 9 വോട്ടുകള്‍ മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. ഇതോടെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി ടിഒ മോഹനനെ തിരഞ്ഞെടുത്തത്.

Read also : ദുരഭിമാനക്കൊല; പ്രതികളുമായി സ്‌ഥലത്ത് തെളിവെടുപ്പ് തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE