തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 68,27,750 ഡോസ് കോവിഡ് വാക്സിൻ. ഇതിൽ 57,88,558 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 10,39,192 പേർക്ക് രണ്ടാം ഡോസ് വാക്സിനും വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇനി അവശേഷിക്കുന്നത് മൂന്ന് ലക്ഷം ഡോസ് കോവിഡ് വാക്സിൻ മാത്രമാണ്.
രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ഡോസുകൾ എത്തിയില്ലെങ്കിൽ വീണ്ടും വാക്സിനേഷൻ പ്രതിസന്ധിയിൽ ആകും. ഈ സാഹചര്യം ഒഴിവാക്കാൻ എത്രയും വേഗം സ്വന്തം നിലയിൽ കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാനുള്ള നടപടികൾ സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്.
അടിയന്തരമായി കൂടുതൽ വാക്സിൻ എത്തിയില്ലെങ്കിൽ ശനിയാഴ്ച മുതൽ നൽകാൻ നിശ്ചയിച്ചിരിക്കുന്ന 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ തടസപ്പെടും.
നിലവിൽ മിക്ക ജില്ലകളിലും വാക്സിനേഷൻ ക്യാമ്പുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള രജിസ്ട്രേഷനും പൂർത്തിയായി കഴിഞ്ഞു.
Read Also: ഓക്സിജൻ ക്ഷാമം: കേരളം ഡെൽഹിയെ സഹായിക്കണം; രമേശ് ചെന്നിത്തല