കൊടകര കുഴൽപ്പണക്കേസ്; 6 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

By News Desk, Malabar News
Kodakara-Hawala-case
Ajwa Travels

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ പ്രതികളായ ആറ് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂർ, അബ്‌ദുൾ റഹീം, ദീപ്‌തി എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ടെന്നും ഉള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.

അതേസമയം പിടിച്ചെടുത്ത പണം വിട്ടു കിട്ടണമെന്ന ഹരജിയിൽ പണത്തിന്റെ സ്രോതസ് വ്യക്‌തമാക്കുന്ന രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് ധർമരാജൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. ധർമ്മരാജന്റെ ഹരജി കോടതി ജൂലൈ 20ന് പരിഗണിക്കും.

Also Read: കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE