പ്രധാനമന്ത്രിക്ക് ആർദ്രമായൊരു ഹൃദയം ഉണ്ടാവട്ടെ; രാഹുൽ ഗാന്ധി

By Syndicated , Malabar News
Rahul Gandhi
Ajwa Travels

ന്യൂഡെൽഹി: നികുതിയുടെ പേരിൽ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു എന്ന് ആവർത്തിച്ച് കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ദീപാവലി സമയത്ത്​ പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ എത്തിയെന്നും​ രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.

“ദീപാവലിയാണ്​. പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിലാണ്​. ഇതൊരു തമാശയാണ്​. ജനങ്ങളോട്​ ആർദ്രത പ്രകടപ്പിക്കുന്ന ഹൃദയം ഇനിയെങ്കിലും മോദി സർക്കാരിന്​ ഉണ്ടാവ​ട്ടെയെന്ന്​ ആശംസിക്കുന്നു”-​ രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ഇന്ധനവില വർധനവുമായി ബന്ധപ്പെട്ട്​ പോക്കറ്റടിക്കുന്നവരെ സൂക്ഷിക്കുക എന്നും രാഹുൽ ട്വീറ്റ് ചെയ്‌തു​. രാജ്യത്തിന്റെ പല ഭാഗത്തും പെട്രോൾ വില ലിറ്ററിന്​ 120 രൂപയും കടന്ന്​ കുതിച്ചതോടെയാണ്​ രാഹുലിന്റെ ട്വീറ്റ്​​.

Read also: മുല്ലപ്പെരിയാർ; സ്‌പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE