വിദ്യാർഥികൾ ടിസി ആവശ്യപ്പെട്ടാൽ നിഷേധിക്കരുത്; മന്ത്രി വി ശിവൻകുട്ടി

By Desk Reporter, Malabar News
V Shivankutty
Ajwa Travels

തിരുവനന്തപുരം: വിദ്യാർഥികൾ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് (ടിസി) ആവശ്യപ്പെട്ടാൽ സ്‌കൂൾ അധികൃതർ അത് നിഷേധിക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാർഥി ആവശ്യപ്പെട്ടാൽ ടിസി നൽകാൻ എല്ലാ സ്‌ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. ചില അൺഎയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ടിസി നിഷേധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ടിസി കിട്ടാത്ത വിദ്യാർഥിയുടെ യുഐഡി, പഠിക്കാൻ ആഗ്രഹിക്കുന്ന സ്‌ഥാപനത്തിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, കോവിഡ് കാലത്തും ചില അൺഎയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഉയർന്ന ഫീസ് ഈടാക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇല്ലാത്ത കലാകായിക പ്രവർത്തനത്തിനും ഫീസ് ഈടാക്കുന്നു. പ്രത്യേക സാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും മാനേജ്മെന്റുകൾ പിൻമാറണമെന്നും വിദ്യാഭ്യാസമന്ത്രി അഭ്യർഥിച്ചു.

Most Read:  സംസ്‌ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കൂടി എത്തിച്ചു; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE