ഡോളർ കടത്ത് കേസ്; സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്‌റ്റംസ്‌

By Staff Reporter, Malabar News
santhosh eapen
സന്തോഷ് ഈപ്പൻ
Ajwa Travels

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റം. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി കടത്തിയ സംഭവത്തിലാണ് സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

ഇടപാടില്‍ ഉള്‍പ്പെട്ട ആളുകളെ കുറിച്ച് സന്തോഷ് ഈപ്പന് അറിയാമെന്ന് വ്യക്‌തമാക്കുന്ന നിര്‍ണായക തെളിവുകള്‍ കസ്‌റ്റംസിന് ലഭിച്ചതായാണ് വിവരം. തിങ്കളാഴ്‌ചയാണ് സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. നേരത്തെ ചോദ്യം ചെയ്‌തപ്പോള്‍ പല കാര്യങ്ങളും യൂണിടാക് എംഡി മറച്ചുവെച്ചുവെന്നും കസ്‌റ്റംസ്‌ കരുതുന്നു.

അതേസമയം കോണ്‍സുല്‍ ജനറലിന്റെ ബാഗ് പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും കസ്‌റ്റംസ്‌ വ്യക്‌തമാക്കി.

Read Also: മാണി സി കാപ്പൻ പോയത് ഇടതുമുന്നണിയെ ബാധിക്കില്ല; ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE