ഡോളര്‍ കടത്ത് കേസ്; കസ്‌റ്റംസിന്റെ ചോദ്യം ചെയ്യല്‍ ഇന്ന് മുതല്‍ ആരംഭിക്കും

By Staff Reporter, Malabar News
uae consulate
യുഎഇ കോണ്‍സുലേറ്റ്
Ajwa Travels

കൊച്ചി: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്‌റ്റംസിന്റെ ചോദ്യം ചെയ്യല്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഇന്ന് കസ്‌റ്റംസ് ചോദ്യം ചെയ്യുക യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ, കോണ്‍സില്‍ ജനറല്‍ തുടങ്ങിയവരുടെ ഡ്രൈവര്‍മാരെയാണ്.

ഇരുവരോടും കസ്‌റ്റംസ് പ്രിവന്റീവ് കൊച്ചി ഓഫീസില്‍ രാവിലെ 11 മണിക്ക് എത്താനാണ് ഉദ്യോഗസ്‌ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യുഎഇ കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ ഡോളര്‍ കടത്തിയതായി സ്വപ്ന സുരേഷ് മൊഴി നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ് ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുന്നത്. ഇതിനു പുറമേ, കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ ആരെല്ലാം യാത്ര ചെയ്‌തിട്ടുണ്ട് എന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് മനസിലാക്കേണ്ടതുണ്ട്. നാളെ സംസ്‌ഥാന അസി. പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്‌ണയെയും കസ്‌റ്റംസ് ചോദ്യം ചെയ്യും.

Read Also: ‘ചോര വീണ മണ്ണിലും’ ‘ജിമിക്കി കമ്മലും’ ഉപേക്ഷിച്ച അനിൽ പനച്ചൂരാന് യാത്രാമൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE