മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുത്; യുജിസി നിർദ്ദേശം

By News Desk, Malabar News
net exam postponed
Ajwa Travels

ഡെൽഹി: മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുതെന്ന് യുജിസി എല്ലാ സർവകലാശാലകൾക്കും നിർദ്ദേശം നൽകി. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഓൺലൈൻ പരീക്ഷകൾ നടത്താൻ തീരുമാനിക്കണമെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ സർവകലാശാല വൈസ് ചാൻസിലർമാർക്ക് അയച്ച കത്തിൽ നിർദ്ദേശിച്ചു.

കോവിഡ് വ്യാപനത്തിന്റ പശ്‌ചാത്തലത്തിൽ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഏറ്റവും പ്രധാനമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ, സംസ്‌ഥാന സർക്കാരുകൾ, വിദ്യാഭ്യാസ മന്ത്രാലയം, യുജിസി എന്നിവ നൽകുന്ന എല്ലാം മാർഗ നിർദ്ദേശങ്ങളും പാലിക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ ഓൺലൈൻ പരീക്ഷ നടത്താം എന്നാണ് യുജിസിയുടെ നിർദ്ദേശം.

ഇക്കാര്യത്തിൽ സ്‌ഥാപന മേധാവികളാണ് ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും യുജിസി വ്യക്‌തമാക്കി. കേന്ദ്ര ധനസഹായമുള്ള എല്ലാ സ്‌ഥാപനങ്ങൾക്കും മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

Also Read: ‘ആടുജീവിത’ത്തിന് എതിരായ ‘കോപ്പിയടി’ ആരോപണം വീണ്ടും ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE