ഇരട്ട വോട്ടുള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണം; പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ

By News Desk, Malabar News
Ajwa Travels

കൊച്ചി: ഇരട്ട വോട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ട വോട്ട് ഉള്ളവരെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. കൂട്ട് നിന്ന ഉദ്യോഗസ്‌ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷന് അഞ്ച് വട്ടം കത്ത് അയച്ചിട്ടിയും വിഷയത്തില്‍ തുടർന്നടപടി ഉണ്ടായില്ലെന്നും ചെന്നിത്തല ആരോപിച്ചു. പ്രശ്‌നത്തിൽ ഇടപെടണമെന്നും അദ്ദേഹം ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. നാല് ലക്ഷത്തിലേറെ ഇരട്ട വോട്ടുകൾ സ്‌ക്രൂട്ടിണി കമ്മിറ്റി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ചെന്നിത്തലയുടെ ആരോപണം.

National News: കോവിഡ് വ്യാപനം; ഇന്ത്യയിലെ വാക്‌സിൻ കയറ്റുമതി താൽക്കാലികമായി നിർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE