ദൃശ്യം 2 നാളെയെത്തും; തിയേറ്റർ അനുഭവം നഷ്‌ടമെന്ന് ആരാധകർ

By Staff Reporter, Malabar News
drishyam-2
Ajwa Travels

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം നാളെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒടിടി പ്ളാറ്റ് ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

അടച്ചിടൽ കാലത്തിന് ശേഷം സിനിമ തിരിച്ചുവന്ന സമയത്ത് ഷൂട്ട് ചെയ്‌ത ചിത്രം കൂടിയാണ് ‘ദൃശ്യം 2‘. ജിത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രത്തിൽ‌ മോഹൻലാലിന് ഒപ്പം മീന, അൻസിബ ഹസൻ, എസ്‌തർ അനിൽ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവരും മുഖ്യവേഷത്തിൽ എത്തുന്നു.

അതേസമയം ചിത്രം ഒടിടി പ്ളാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്നതിൽ ആരാധകർ അതൃപ്‌തി അറിയിച്ചിരുന്നു. കോവിഡ് വ്യാപനത്തിന് ശേഷം മന്ദഗതിയിൽ ആയിരുന്ന സിനിമ വ്യവസായത്തിനെ പ്രോൽസാഹിപ്പിക്കാൻ ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് ആരാധകർ ആവശ്യപ്പെട്ടത്.

എന്നാൽ നിർമാതാവായ ആന്റണി പെരുമ്പാവൂർ തീരുമാനവുമായി മുൻപോട്ട് പോവുകയായിരുന്നു. ഫിലിം ചേംബറും ഒടിടി റിലീസിനെതിരെ രംഗത്ത് വന്നിരുന്നു. 2013ൽ ഇറങ്ങിയ ദൃശ്യം ഇന്ത്യയൊട്ടാകെ ഹിറ്റായിരുന്നു. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം തമിഴ്, ഹിന്ദി, തെലുഗ്, കന്നഡ എന്നീ ഭാഷകളിൽ റീമേക്ക് ചെയ്‌തിരുന്നു.

Read Also: ഐപിഎൽ താരലേലം ഇന്ന്; പ്രതീക്ഷയോടെ കേരള താരങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE