ഐപിഎൽ താരലേലം ഇന്ന്; പ്രതീക്ഷയോടെ കേരള താരങ്ങൾ

By Staff Reporter, Malabar News
ipl-trophy-AUCTION
Representational Image
Ajwa Travels

ചെന്നൈ: ഈ വ‍ർഷത്തെ ഐപിഎൽ താരലേലം ഇന്ന് നടക്കും. ചെന്നൈയിൽ വൈകിട്ട് മൂന്നിനാണ് താരലേലം തുടങ്ങുക. ഐപിഎൽ പതിനാലാം സീസണിലെ താരലേലത്തിൽ ഭാഗ്യം പരീക്ഷിക്കുന്നത് 164 ഇന്ത്യക്കാരുൾപ്പടെ 292 താരങ്ങളാണ്. 61 താരങ്ങളെയാണ് എട്ട് ടീമുകൾക്ക് കൂടി സ്വന്തമാക്കാൻ കഴിയുക.

ഹർഭജൻ സിംഗ്, കേദാർ ജാദവ്, ഗ്‌ളെൻ മാക്‌സ്‌വെൽ, സ്‌റ്റീവ്‌ സ്‌മിത്ത്, ഷാകിബ് അൽ ഹസൻ, മോയീൻ അലി, സാം ബില്ലിംഗ്‌സ്, ലയം പ്ളങ്കറ്റ്, ജേസൺ റോയ്, മാർക് വുഡ് എന്നിവരാണ് ഏറ്റവും ഉയർന്ന അടിസ്‌ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിൽ ഉള്ളത്.

ഒന്നരക്കോടി രൂപ അടിസ്‌ഥാന വിലയുള്ള 12 താരങ്ങളിൽ ഇന്ത്യക്കാർ ആരുമില്ല. ഒരുകോടി രൂപ അടിസ്‌ഥാന വിലയുള്ള കളിക്കാരുടെ പട്ടികയിൽ ഉമേഷ് യാദവും, ഹനുമ വിഹാരിയും അടക്കമുള്ള അഞ്ച് ഇന്ത്യൻ താരങ്ങളുണ്ട്. കേരള താരങ്ങളായ ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്‌ണു വിനോദ്, എംഡി നിധീഷ്, സച്ചിൻ ബേബി എന്നീ കേരള താരങ്ങളും ലേല പട്ടികയിലുണ്ട്. അതേസമയം ശ്രീശാന്തിനെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Read Also: കർഷക പ്രക്ഷോഭം 85ആം ദിവസത്തിലേക്ക്; രാജ്യവ്യാപക ട്രെയിൻ തടയൽ സമരം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE