സൗദിയിൽ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ചെറുത്ത് സഖ്യസേന

By Staff Reporter, Malabar News
drone attack
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്‍ട്ര വിമാനത്താവളത്തിനു നേരെ യമൻ വിമത സായുധ സംഘമായ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. തിങ്കളാഴ്‌ച വൈകിട്ട് നടന്ന ആക്രമണത്തെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നേരിട്ട് പരാജയപ്പെടുത്തി.

ആക്രമണത്തിൽ ആളപായമോ പരിക്കുകളോ ഇല്ല. അതേസമയം ഡ്രോൺ തടുത്തതിനെ തുടർന്ന് ചീളുകൾ പതിച്ച് വിമാനത്താവള കോമ്പൗണ്ടിലും ഗ്രൗണ്ട് സർവീസ് നടത്തുന്ന ചില വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

ഹൂതികൾ ഇറാന്റെ പിന്തുണയോടെ നിരപരാധികളായ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് മനഃപൂർവ്വം ആക്രമണം നടത്താൻ ശ്രമിക്കുകയാണെന്ന് സഖ്യസേനാ വക്‌താവ് പറഞ്ഞു. ഇത്തരം ഭീകരവും അധാർമികവുമായ നീക്കങ്ങളെ സഖ്യസേന നേരിട്ട് തകർക്കുക തന്നെ ചെയ്യുമെന്നും വക്‌താവ്‌ കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യയിലെ കോവിഡിന്റെ പുതിയ വകഭേദം ആശങ്ക ഉയര്‍ത്തുന്നത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE