ലഹരിവേട്ട; ഗുജറാത്തിൽ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടി

By Team Member, Malabar News
Drug Seized By Gujarat Coastal Police In Gujarat
Ajwa Travels

ന്യൂഡെൽഹി: ഗുജറാത്ത് തീരത്തിന് സമീപം വൻ ലഹരിവേട്ട. 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് കോസ്‌റ്റ്ഗാർഡ് പിടികൂടി. ലഹരിക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബോട്ട് പിടികൂടിയത്.

അല്‍ ഹാജ് എന്ന ബോട്ടാണ് കോസ്‌റ്റ്ഗാര്‍ഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന 9 പാക് പൗരൻമാരെയും കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. ഇവരെ നിലവിൽ ചോദ്യം ചെയ്‌തുവരികയാണ്.

അതേസമയം തന്നെ ഗുജറാത്തിലെ കഡ്ല തുറമുഖത്ത് നിന്നും 1439 കോടി രൂപ വിലമതിക്കുന്ന ഹെറോയിൽ പിടികൂടി. 17 കണ്ടെയ്നറുകളിലായി എത്തിച്ച 205.6 കിലോ ഹെറോയിന്‍ ആണ് പിടികൂടിയത്. ജിപ്‌സം പൗഡറെന്ന വ്യാജേനയാണ് കണ്ടെയ്‌നര്‍ എത്തിയത്. കണ്ടെയ്‌നര്‍ ഇറക്കുമതി ചെയ്‌ത കമ്പനിയുടെ ഉടമയെ ഡിആര്‍ഐ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

Read also: സഞ്‌ജിത്ത്‌ വധക്കേസ്; ഒളിവിൽ കഴിഞ്ഞ പ്രതി കോഴിക്കോട് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE