ലഹരി ഉപയോഗം; സിനിമാ സൈറ്റുകളിൽ ഷാഡോ പോലീസിനെ നിയമിക്കും- കമ്മീഷണർ

By Trainee Reporter, Malabar News
Kochi City Police Commissioner K Sethuraman
Ajwa Travels

കൊച്ചി: സിനിമാ സൈറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണങ്ങളിൽ നടപടികൾ ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. ചില തുറന്നു പറച്ചിലുകൾ ശ്രദ്ധയിൽപ്പെട്ടു. ഷൂട്ടിങ് സൈറ്റുകളിൽ പരിശോധന നടത്തും. ഷാഡോ പോലീസിന്റെ സാന്നിധ്യം ഷൂട്ടിങ് സൈറ്റുകളിൽ ഉണ്ടാകും. എന്നാൽ, ഇതുവരെ ആരിൽ നിന്നും പരാതി ലഭിച്ചിട്ടില്ലെന്നും കമ്മീഷണർ വ്യക്‌തമാക്കി.

വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി എക്‌സൈസ് എടുക്കുന്നുണ്ട്. ആവശ്യമെങ്കിൽ പോലീസ് മൊഴി രേഖപ്പെടുത്തും. താരസംഘടനായ ‘അമ്മ’യിൽ നിന്നടക്കം വിവരങ്ങൾ തേടാനാണ് ശ്രമം. ലഹരി ഉപയോഗത്തിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാൻ വിവിധ താരസംഘടനകൾ തീരുമാനിച്ച സാഹചര്യത്തിലാണ് എക്‌സൈസും അന്വേഷണം ശക്‌തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നുവെന്നും കമ്മീഷണർ അറിയിച്ചു. സിനിമാക്കാരുടെ ലഹരി ഉപയോഗത്തെ കുറിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നുപറച്ചിലുകൾ സ്വാഗതാർഹമാണെന്നും കമ്മീഷണർ കെ സേതുരാമൻ കൂട്ടിച്ചർത്തു.

Most Read: മലപ്പുറത്ത് ഇരുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ആളപായമില്ല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE