കോഴിക്കോട് ലഹരിമരുന്ന് വേട്ട; യുവതി ഉൾപ്പടെ അറസ്‌റ്റിൽ

By News Bureau, Malabar News
drugs caught
Representational Image
Ajwa Travels

കോഴിക്കോട്: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. സംഭവത്തിൽ മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്‌മിൻ എന്നിവരെ മെഡിക്കൽ കോളേജ് പരിസരത്തെ ലോഡ്ജിൽ നിന്ന് പോലീസ് പിടികൂടി.

എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവ സഹിതമാണ് പ്രതികളെ പിടികൂടിയത്. ലഹരിമരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ചും കണ്ടെടുത്തിട്ടുണ്ട്.

അസിസ്‌റ്റന്റ് കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെയാണ് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ പരിധിയിലെ ലോഡ്ജുകളിൽ സ്‌ക്വാഡ് പരിശോധന നടത്തിയത്. മെഡിക്കൽ കോളേജ് എസ്ഐമാരായ എ രമേഷ് കുമാർ, വിവി ദീപ്‌തി തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Malabar News: തലശ്ശേരിയിലെ മതവിദ്വേഷ പ്രകടനം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE