പുതുവർഷ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ദുബായ്; വിശ്രമമില്ലാതെ ‘മെട്രോ’

By News Desk, Malabar News
Dubai to celebrate New Year; 'Metro' without rest
Representational Image
Ajwa Travels

ദുബായ്: പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് തുടർച്ചയായി സർവീസ് നടത്താൻ ഒരുങ്ങുകയാണ് ദുബായ് മെട്രോ. ഡിസംബര്‍ 31 വ്യാഴാഴ്‌ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന മെട്രോ സര്‍വീസുകള്‍ ജനുവരി രണ്ട് വരെ ഇടതടവില്ലാതെ തുടരും. രാജ്യത്തെ താമസക്കാർക്ക് പുറമെ വിദേശികൾക്കും പുതുവർഷ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കൂടുതൽ സൗകര്യം ഒരുക്കാൻ വേണ്ടിയാണ് മെട്രോ സർവീസ് വർധിപ്പിച്ചത്.

ഡിസംബര്‍ 31 മുതല്‍ ദുബായ് മെട്രോയുടെ റെഡ് ലൈനില്‍ സര്‍വീസുകള്‍ ആരംഭിക്കും. ജനുവരി രണ്ട് ശനിയാഴ്‌ച രാത്രി 1 മണി വരി ഈ ലൈനിലെ സര്‍വീസുകള്‍ തുടരും. ഗ്രീന്‍ ലൈനില്‍ ഡിസംബര്‍ 31 പുലര്‍ച്ചെ 5.30 മുതല്‍ ജനുവരി രണ്ട് രാത്രി ഒരു മണി വരെയാണ് സർവീസുകൾ. പൊതുഗതാഗത സംവിധാനത്തിനായി ബുര്‍ജ് ഖലീഫയ്ക്ക് ചുറ്റുമുള്ള കേന്ദ്രങ്ങളില്‍ ആര്‍ടിഎ (Roads and Transport Authority)യിലെ ഏകീകൃത നിയന്ത്രണ കേന്ദ്രവും ദുബൈ ഇന്റലിജന്‍സ് ട്രാഫിക് സിസ്‌റ്റംസ് സെന്ററും സജ്‌ജമാണെന്ന് ആര്‍ടിഎ ഡയറക്‌ടർ ജനറല്‍ മത്താര്‍ അല്‍ തായര്‍ അറിയിച്ചു.

Also Read: പ്രധാനമന്ത്രി ഈസ്‌റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പെരുമാറരുത്; കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE