കൊടകര കേസ്; ഇഡി അന്വേഷണം നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

By News Desk, Malabar News
Enforcement-Directorate_Malabar news
Ajwa Travels

ഡെൽഹി: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം നടക്കുകയാണെന്ന് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്ര ധനമന്ത്രാലയം രേഖാമൂലമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ധനമന്ത്രാലം വ്യക്‌തമാക്കി.

ഡോ. ശിവദാസന്‍ എംപിയുടെ ചോദ്യത്തിനാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം മറുപടി നല്‍കിയത്. കേസിന്റെ മേല്‍നോട്ടം വഹിക്കുന്നത് കേരള പോലീസ് ആണെന്നും ഇപ്പോള്‍ നടക്കുന്നത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രമാണെന്നും രേഖാമൂലം നല്‍കിയ ഉത്തരത്തില്‍ പറയുന്നു.

ഇഡി, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിങ്ങനെ മൂന്ന് ഏജന്‍സികള്‍ക്ക് കേസിന്റെ അന്വേഷണ റിപ്പോര്‍ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി കൊണ്ടുവന്ന പണമാണ് കൊടകരയില്‍ വെച്ച് നഷ്‌ടപ്പെട്ടതെന്നും ബിജെപി എത്തിച്ചത് ഹവാല പണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തര്‍ സംസ്‌ഥാന ബന്ധമുള്ളതിനാല്‍ കേസ് ഇഡി അടക്കമുള്ള ഏജന്‍സികള്‍ അന്വേഷിക്കണം എന്നായിരുന്നു റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്.

Also Read: രാജ്യസഭയിൽ നാടകീയ രംഗങ്ങൾ; ഫയലുകൾ കീറിയെറിഞ്ഞ് എംപിമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE