‘മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സ്വപ്‌നയെ നിർബന്ധിച്ചു’; സിപിഓയുടെ മൊഴി

By Staff Reporter, Malabar News
pinarayi-swapna
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്‌ നിർബന്ധിച്ചതായി വനിതാ സിപിഓയുടെ മൊഴി. സ്വപ്‌നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയനാണ് ഇഡിക്കെതിരെ ഗുരുതരമായ മൊഴി നൽകിയത്.

നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഏറ്റവും നിർബന്ധപൂർവം മൊഴിപറയിപ്പിച്ചത് രാധാകൃഷ്‌ണൻ എന്ന ഉദ്യോഗസ്‌ഥനാണെന്നും സിജിയുടെ മൊഴി പകർപ്പിൽ പറയുന്നുണ്ട്. സ്വപ്‌നയുടെ ശബ്‌ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിജി മൊഴി നൽകിയത്.

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർക്കും ചില മന്ത്രിമാർക്കും പങ്കുണ്ടെന്ന സ്വപ്‌നയുടെ രഹസ്യമൊഴി നേരത്തെ പുറത്തുവന്നിരുന്നു. കസ്‌റ്റംസ്‌ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയുടെ പേരും പരാമർശിച്ചത്.

Read Also: സെക്കന്‍ഡ് ഷോക്ക് അനുമതി; തിയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE