തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വന്നേക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളുടെ പ്രവർത്തനവും, പരീക്ഷ നടത്തിപ്പും സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് കൂടിക്കാഴ്‌ച നടത്തും.
രാവിലെ 11.30നാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ പ്രവർത്തനവും സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കും. തുടർന്ന് നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്‌കൂളുകൾ അടക്കുന്നതിൽ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഒമൈക്രോൺ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടക്കണമെന്നാണ് കോവിഡ് അവലോകന സമിതി നിർദ്ദേശിക്കുന്നത്. എന്നാൽ വിദ്യാർഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും, കലാലയങ്ങളിലെ ക്ളസ്‌റ്ററുകൾ ഒഴിവാക്കേണ്ടതാണെന്നും മന്ത്രി പ്രതികരിച്ചു.
Read also: സ്‌ത്രീധന പീഡനം; ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത