കെകെ ശൈലജയടക്കം ജില്ലയിലെ എട്ട് എൽഡിഎഫ് സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും

By News Desk, Malabar News
Kerala's first ocular oncology center in kannur
K.K Shailaja
Ajwa Travels

കണ്ണൂർ: ആരോഗ്യ മന്ത്രി കെകെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനും അടക്കമുള്ളവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്‌ഥാനാർഥികളാണ് ഇന്ന് പത്രിക സമർപ്പിക്കുന്നത്.

കോവിഡ് മാനദണ്ഡം പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കി, അതാത് മണ്ഡലങ്ങളിലെ വരണാധികാരികൾക്കാകും പത്രിക നൽകുന്നത്. കൂത്തുപറമ്പ് സ്‌ഥാനാർഥി കെപി മോഹനൻ നാളെയാണ് പത്രിക നൽകുന്നത്. ജില്ലയിൽ നിന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കലക്‌ട്രേറ്റിലെത്തി പത്രിക നൽകിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇന്നലെ കേരളമാകെ പത്രിക നൽകിയത് 98 സ്‌ഥാനാർഥികളാണ്. പാലക്കാടാണ് ഏറ്റവും കൂടുതൽ പത്രിക ലഭിച്ചത്. 25 പേർ പത്രിക നൽകി. ഇതുവരെ 105 സ്‌ഥാനാർഥികളാണ് പത്രിക നൽകിയത്.

Read Also: സ്‌പീക്കറുടെ വിദേശയാത്രാ വിവരങ്ങൾ അന്വേഷിക്കാൻ ഒരുങ്ങി ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE