വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു; കെഎസ്‌ഇബി അനാസ്‌ഥയെന്ന് ആരോപണം

By News Desk, Malabar News
Malabarnews_pregnant woman died
Representational image
Ajwa Travels

കോഴിക്കോട്: പുതിയറയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. പടന്നയിൽ പത്‌മാവതിയാണ് മരിച്ചത്. കമ്പി പൊട്ടിവീണ വിവരം കെഎസ്‌ഇബിയെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ഇവരുടെ ബന്ധുക്കൾ ആരോപിച്ചു.

വീടിന് സമീപത്തെ പറമ്പിലെ വെള്ളക്കെട്ടിലേക്ക് പൊട്ടിവീണ നിലയിലായിരുന്നു വൈദ്യുതി കമ്പി. വീട്ടിൽ വളർത്തുന്ന എരുമയ്‌ക്ക് വെള്ളം കൊടുക്കാൻ പോകുന്നതിനിടെയാണ് പത്‌മാവതിക്ക് ഷോക്കേറ്റത്. ഏറെ നേരം കഴിഞ്ഞും തിരികെയെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് ചെന്നപ്പോൾ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പിന്നീട് കെഎസ്‌ഇബി അധികൃതരെത്തി ആ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. കമ്പി പൊട്ടിവീണ വിവരം ആരും അറിയിച്ചിട്ടില്ലെന്നും പ്രദേശത്ത് വൈദ്യുതി ഇല്ലെന്നുള്ള വിവരം മാത്രമാണ് ലഭിച്ചതെന്നും കെഎസ്‌ഇബി അധികൃതർ വിശദീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.

Also Read: കോവിഡ് ഭീതിയിൽ മുൻ‌കൂർ ജാമ്യം നൽകരുത്; ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE