മുംബൈ: മഹാരാഷ്‌ട്രയിലെ ഡിജിപി രശ്‌മി ശുക്ളയെ സ്‌ഥാനത്ത് നിന്ന് മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ഡിജിപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നത് അടക്കമുള്ള ആരോപണങ്ങളാണ് ഡിജിപിക്കെതിരെ കോൺഗ്രസ് ഉന്നയിച്ചത്. മറ്റൊരു മുതിർന്ന ഐപിഎസ് ഓഫീസർക്ക് ഡിജിപിയുടെ ചുമതല നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു. ഡിജിപി നിയമനത്തിന് മൂന്നംഗ പാനൽ സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
പൂനെ കമ്മീഷണറായിരുന്നപ്പോൾ രശ്‌മി ശുക്ള നേതാക്കളുടെ ഫോൺ ചോർത്തിയതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിന് ജാർഖണ്ഡ് ഡിജിപിയെ മാറ്റിയെങ്കിലും മഹാരാഷ്‌ട്ര ഡിജിപിയെ മാറ്റാത്ത കാര്യവും കമ്മീഷന് നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസുകൾ കെട്ടിച്ചമയ്‌ക്കാൻ ഡിജിപി നിർദ്ദേശം നൽകിയതായും ആരോപണം ഉയർന്നിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!