തിരഞ്ഞെടുപ്പ് നടപടികളില്‍ വീഴ്‌ച വരുത്തിയവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്; കമ്മീഷന്‍

By Team Member, Malabar News
election duty
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് ഉടന്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിയമിക്കേണ്ട ഉദ്യോഗസ്‌ഥരെ പറ്റി സംസ്‌ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിക്കാന്‍ പാടില്ലെന്ന് സംസ്‌ഥാനങ്ങള്‍ക്ക് കമ്മീഷന്‍ നിർദേശം നല്‍കി.

വരുന്ന മാസങ്ങളില്‍ രാജ്യത്ത് 5 സംസ്‌ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. അതിന് മുന്നോടിയായാണ് ഇപ്പോള്‍ ഇക്കാര്യം വ്യക്‌തമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് വന്നത്. കൂടാതെ മുന്‍ തിരഞ്ഞെടുപ്പുകളില്‍ കമ്മീഷന്‍ അച്ചടക്ക നടപടി ആവശ്യപ്പെട്ട ഉദ്യോഗസ്‌ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കരുതെന്ന് ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കമ്മീഷന്‍ വ്യക്‌തമാക്കുന്നുണ്ട്.

അസം, കേരളം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഉടന്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കുന്നത്. വീഴ്‌ച വരുത്തിയിട്ടുള്ളവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയത് പോലെ 6 മാസത്തിനുള്ളില്‍ വിരമിക്കാന്‍ പോകുന്ന ആളുകളെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read also : ലൈസന്‍സെടുത്ത മിക്കവര്‍ക്കും ഡ്രൈവിംഗറിയില്ല; ഡ്രൈവിംഗ് സ്‌കൂളുകൾക്ക് സർക്കാർ മൂക്കു കയറിടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE