‘കുടിശിക അടച്ചില്ലെങ്കില്‍ വൈദ്യുതി വിഛേദിക്കും’; തെറ്റായ പ്രചരണമെന്ന് വകുപ്പ്

By News Desk, Malabar News
stolen electricity
Representational Image
Ajwa Travels

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ കെഎസ്‌ഇബി കണക്ഷന്‍ വിഛേദിക്കും എന്ന പ്രചരണം വസ്‌തുതാ വിരുദ്ധമാണെന്ന് വൈദ്യുതി വകുപ്പ്. ഇത്തരത്തില്‍ കണക്ഷന്‍ വിഛേദിക്കാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ മേയ് അഞ്ചാം തീയതിയിലെ പത്ര സമ്മേളനത്തില്‍ കെഎസ്ഇബിയുടെ കുടിശിക പിരിവ് രണ്ടു മാസത്തേക്ക് നിര്‍ത്തിവെയ്‌ക്കുമെന്ന് അറിയിച്ചിരുന്നു. അതു തുടരാൻ തന്നെയാണ് നിലവിലെ തീരുമാനമെന്ന് വൈദ്യുതി വകുപ്പ് വ്യക്‌തമാക്കി.

കുടിശികയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ നിലവിലെ തീരുമാനത്തിൽ മാറ്റം വരുത്തുകയുള്ളൂ എന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതുവരെ നിലവിലുള്ള സ്‌ഥിതി തുടരാനാണ് തീരുമാനമെന്നും വൈദ്യുതി വകുപ്പ് വ്യക്‌തമാക്കി.

Entertainment News: ‘കഥ പറയണ്, കഥ പറയണ്…’; ‘സാറാസി’ലെ പുതിയ ഗാനമെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE