തൊഴില്‍, താമസ നിയമലംഘനം; ഒമാനിൽ 30 പ്രവാസികള്‍ അറസ്‌റ്റില്‍

By News Bureau, Malabar News
oman news-arrest
Representational Image
Ajwa Travels

മസ്‍കറ്റ്: തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ പ്രവാസികൾ പിടിയിൽ. 30 പ്രവാസികളെയാണ് നിയമ ലംഘനം നടത്തിയതിന് റോയല്‍ ഒമാന്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇത്രയും പിടിയിലായതെന്ന് ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.

നോര്‍ത്ത് അല്‍ ശര്‍ഖിയ പോലീസ് കമാന്റില്‍ നിന്നുള്ള ഉദ്യോഗസ്‌ഥരും സ്‍പെഷ്യല്‍ ടാസ്‍ക് ഫോഴ്‌സും സംയുക്‌തമായി ഒരു ഫാമില്‍ നടത്തിയ പരിശോധനക്കിടെയാണ് നിയമ ലംഘകരെ കണ്ടെത്തിയത്. ഇവിടെ താമസ, തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ രാജ്യത്ത് തുടരുകയായിരുന്ന 30 പ്രവാസികളെയാണ് അറസ്‌റ്റ് ചെയ്‌തതെന്ന്‌ അധികൃതർ വ്യക്‌തമാക്കി.

പിടിയിലായ എല്ലാവരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന വിവരം മാത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായി പോലീസ് അറിയിച്ചു.

Most Read: പോലീസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണം; സിപിഒ റെനീസിനെതിരെ പുതിയ കേസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE