ഇഎംഎസ് സ്‌റ്റേഡിയം ഉൽഘാടനം 25ന്

By Staff Reporter, Malabar News
EMS-STADIUM
Ajwa Travels

നീലേശ്വരം: വടക്കേ മലബാറിന്റെ കായിക സ്വപ്‌നങ്ങൾക്ക്‌ വേഗം പകരാൻ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയം ജനുവരി 25ന് നാടിന്‌ സമർപ്പിക്കും. വൈകീട്ട് നാലിന് മന്ത്രി ഇ പി ജയരാജനാണ്‌ ഉൽഘാടനം ചെയ്യുക. പുത്തരിയടുക്കത്ത് സ്‌ഥിതി ചെയ്യുന്ന സ്‌റ്റേഡിയം അത്യാധുനിക സൗകര്യമുള്ള ജില്ലയിലെ ഏക സ്‌റ്റേഡിയമാണ്‌.

2006ൽ വിഎസ് സര്‍ക്കാറിന്റെ കാലത്ത് തുടക്കം കുറിച്ച സ്‌റ്റേഡിയം പദ്ധതി എൽഡിഎഫ്‌ സര്‍ക്കാരാണ് യാഥാർഥ്യമാക്കിയത്. ഈ സർക്കാരിന്റെ ആദ്യ ബജറ്റില്‍ പണം വകയിരുത്തുകയും കിഫ്ബി മുഖേന അനുവദിച്ച 18 കോടി രൂപ ചെലവിൽ സ്‌റ്റേഡിയം നിര്‍മിക്കുകയും ചെയ്‌തു. നാല് നിലകളിലായി പവലിയന്‍ കെട്ടിടം, ഫുട്ബോള്‍ ഗ്രൗണ്ട്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, നീന്തല്‍കുളം, എട്ടു വരിയിൽ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് എന്നിവ അടങ്ങിയതാണ് സ്‌റ്റേഡിയം.

Read Also: രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍; കേരളത്തിലേക്ക് ഉള്ളവ നെടുമ്പാശ്ശേരിയില്‍ എത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE