ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 3 തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരാൾ സുരക്ഷാ സേനക്ക് മുന്നിൽ കീഴടങ്ങിയതായും അധികൃതർ അറിയിച്ചു.
തെക്കൻ കശ്‌മീരിലെ കനിഗാം പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന പരിശോധന നടത്തുകയായിരുന്നു. അൽ ബദർ തീവ്രവാദ സംഘടനയിൽ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട 4 തീവ്രവാദികളുടെ സാന്നിധ്യമാണ് ഇവിടെ കണ്ടെത്തിയത്. സുരക്ഷാ സേന പരമാവധി സംയമനം പാലിക്കുകയും കീഴടങ്ങാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്‌തു. എന്നാൽ ഇത് നിരസിച്ച തീവ്രവാദികൾ വെടിവെപ്പ് ആരംഭിക്കുകയും സൈനികർക്ക് നേരെ ഗ്രെനേഡ് എറിയുകയും ചെയ്‌തു. തുടർന്ന് സേന തിരിച്ചടിക്കുകയായിരുന്നു.
ഏറ്റുമുട്ടലിനെ തുടർന്ന് തീവ്രവാദികളിൽ ഒരാൾ കീഴടങ്ങി. മറ്റു മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്‌തു. കീഴടങ്ങിയ തീവ്രവാദി താരിഫ് അഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Read also: എതിർപ്പ് തള്ളി, വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കും; നിർണായക തീരുമാനവുമായി അമേരിക്ക