11ആം ഉഭയകക്ഷി കരാർ നടപ്പിലാക്കുക; സിഎസ്ബി യുഎഫ്ബിയു ധർണ നടത്തി 

By Staff Reporter, Malabar News
dharna-csb payyanurrr
സിഐടിയു ജില്ലാ കമ്മിറ്റിയംഗം യുവി രാമചന്ദ്രൻ ധർണ ഉൽഘാടനം ചെയ്യുന്നു
Ajwa Travels

പയ്യന്നൂർ: സിഎസ്ബി(കാത്തലിക് സിറിയൻ ബാങ്ക്) പയ്യന്നൂർ ശാഖയ്‌ക്ക് മുന്നിൽ ധർണ നടത്തി യുണൈറ്റഡ് ഫോറം ഓഫ് സിഎസ്‌ബി ട്രേഡ് യൂണിയൻ ഫോറം (എഐബിഒസി-ബിഇഎഫ്ഐ- എഐബിഇഎ-ഐഎൻബിഇഎഫ്). സെപ്റ്റംബർ 29, 30, ഒക്‌ടോബർ 1 തിയതികളിൽ നടക്കുന്ന അഖിലേന്ത്യാ ത്രിദിന ബാങ്ക് പണിമുടക്കിന്റെ ഭാഗമായി ആയിരുന്നു ധർണ. സിഐടിയു ജില്ലാ കമ്മിറ്റിയംഗം യുവി രാമചന്ദ്രൻ ധർണ ഉൽഘാടനം ചെയ്‌തു.

കാത്തലിക് സിറിയൻ ബാങ്കിൽ പതിനൊന്നാം ഉഭയകക്ഷി കരാർ പ്രകാരമുള്ള സേവന വേതന കരാർ ഉടൻ നടപ്പിലാക്കുക, ജന വിരുദ്ധ- തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക, മുഴുവൻ താൽകാലിക- കരാർ ജീവനക്കാരെയും സ്‌ഥിരപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് അഖിലേന്ത്യാ ത്രിദിന ബാങ്ക് പണിമുടക്ക് സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ ഐക്യവേദിയും തമ്മിൽ ഒപ്പിട്ട, 2017 മുതൽ പ്രാബല്യത്തിൽ വരേണ്ട പതിനൊന്നാം ഉഭയകക്ഷി കരാർ പ്രകാരമുള്ള ശമ്പള വർധനവ് ജീവനക്കാർക്ക് നൽകുന്നില്ലെന്നും അന്യായമായ ചാർജ് ഷീറ്റുകൾ നൽകി മാനേജ്മെന്റ് ജീവനക്കാരെ ദ്രോഹിക്കുകയും ചെയ്യുകയാണെന്ന് സിഎസ്ബി യുഎഫ്ബിയു ചൂണ്ടിക്കാട്ടി.

ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബിഇഎഫ്ഐ) പയ്യന്നൂർ ഏരിയാ സെക്രട്ടറി മനോരഞ്‌ജൻ, സുരേന്ദ്രൻ (ഓൾ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ- എഐബിഇഎ), പ്രകാശൻ (ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ- എഐബിഒസി), അർജുൻ എന്നിവർ സംസാരിച്ചു. സുജിത്ത് സ്വാഗതവും കെ വിബിൻ നന്ദിയും പറഞ്ഞു.

Most Read: സംസ്‌ഥാനത്ത് സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്താൻ തീരുമാനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE