‘അവരുടെ പിതാക്കൻമാർക്ക് പോലും എന്നെ അറസ്‌റ്റ് ചെയ്യാനാകില്ല’; വെല്ലുവിളിയുമായി രാംദേവ്

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ ‘അറസ്‌റ്റ് രാംദേവ്’ എന്ന ഹാഷ്‌ടാഗ് വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെ വെല്ലുവിളിയുമായി യോഗ ഗുരു ബാബ രാംദേവ്. അറസ്‌റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നവരുടെ പിതാക്കൻമാർക്ക് പോലും തന്നെ അറസ്‌റ്റ് ചെയ്യാൻ സാധിക്കില്ലെന്നാണ് രാംദേവിന്റെ വെല്ലുവിളി. വിവാദമായ വെല്ലുവിളിയുടെ ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നേരത്തെ, അലോപ്പതി, ആധുനിക വൈദ്യശാസ്‌ത്രത്തിന് എതിരെയുള്ള ആരോപണങ്ങൾ വിവാദമായതിന് പിന്നാലെയാണ് തന്നെ അറസ്‌റ്റ് ചെയ്യാൻ വെല്ലുവിളി ഉയർത്തുന്ന രാംദേവിന്റെ വീഡിയോയും പുറത്തുവന്നിരിക്കുന്നത്.

അറസ്‌റ്റ് രാംദേവ് എന്ന് പറഞ്ഞ് അവരെല്ലാം ബഹളം വെച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും ട്രെൻഡിന് പിന്നാലെയാണെന്നും രാംദേവ് പരിഹസിച്ചു.

അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്‌ത്രമാണെന്നും കോവിഡ് മഹാമാരിയിൽ അലോപ്പതി മരുന്നുകൾ കഴിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചെന്നുമായിരുന്നു നേരത്തെ രാംദേവിന്റെ വിവാദ പ്രസ്‌താവന. ഇതിന് പിന്നാലെ ഇയാൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. രാംദേവിനെതിരെ 1,000 കോടി രൂപയുടെ മാനനഷ്‌ടത്തിനും മെഡിക്കൽ അസോസിയേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.

Also Read: ബ്‌ളാക്ക് ഫംഗസ്; ഇന്ത്യയിൽ പ്രതിരോധ മരുന്നിന്റെ ഉൽപാദനം തുടങ്ങി; വില അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE