പൊതുമരാമത്ത് റസ്‌റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിന് മികച്ച പ്രതികരണം

By Staff Reporter, Malabar News
pwd-rest-houses-online-booking
Ajwa Travels

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള റസ്‌റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിം​ഗ് സംവിധാനം ഏർപ്പെടുത്തിയ പദ്ധതി വൻവിജയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. നവംബ‍ർ ഒന്നിന് തുടങ്ങിയ ഓൺലൈൻ ബുക്കിം​ഗ് സൗകര്യം ഇന്നലെ വരെ 991 പേ‍ർ പ്രയോജനപ്പെടുത്തിയെന്നും ഇതിലൂടെ 5,76,927 രൂപ വരുമാനമായി ലഭിച്ചെന്നും പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ പ്രൊജക്‌ട് മാനേജ്മെന്റ് സിസ്‌റ്റം ഉടൻ നടപ്പിലാക്കുമെന്നും ഇതിലൂടെ പദ്ധതികൾ സുതാര്യമാകുമെന്നും പൊതുമരാമത്ത് മന്ത്രി വ്യക്‌തമാക്കി. ഈ സംവിധാനം വഴി പദ്ധതികളുടെ എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും. പൊതുമരാമത്ത് ജോലികളുടെ കാലതാമസം ഒഴിവാക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും വർക്കിംഗ് കലണ്ടർ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

Read Also: പഴകിയ കപ്പലണ്ടി മിഠായി; വിതരണം ചെയ്‌തത്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE