ആലക്കോട്: കോവിഡ് വ്യാപനം കണക്കിലെടുത്ത് മദ്യശാലകൾ അടച്ചതോടെ ജില്ലയിൽ ചാരായ വിൽപന സജീവമാകുന്നു. ആലക്കോട് ചീക്കാട് നിന്നും ചാരായം വാറ്റി വിൽപന നടത്താനുള്ള നീക്കം എക്‌സൈസ് തകർത്തു. ചീക്കാട് കോളനി റോഡിൽ കാലുങ്കിനോട് ചേർന്ന് പ്രവർത്തിച്ചു വന്ന വാറ്റുകേന്ദ്രമാണ് നശിപ്പിച്ചത്. 225 ലിറ്റർ വാഷും പിടികൂടി നശിപ്പിച്ചു.
വിവിധ പ്‌ളാസ്‌റ്റിക് ബാരലുകളിലും കുടത്തിലും സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്. ആലക്കോട് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കലിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. മണക്കടവ്, നമ്പ്യാർ മല, ചീക്കാട് കോളനി തുടങ്ങിയ പ്രദേശങ്ങളിലും പരിശോധന നടത്തി.
പ്രതികളെക്കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാവുമെന്നും എക്‌സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫീസർമാരായ പിആർ സജീവ്, കെ അഹമ്മദ്, സാജൻ കെകെ, സിഇഒമാരായ മധു ടിവി, സുരേന്ദ്രൻ എം, പെൻസ് പി, ജോജൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Malabar News: തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 32 കിലോഗ്രാം കഞ്ചാവ് പിടികൂടി