തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 32 കിലോഗ്രാം കഞ്ചാവ് പിടികൂടി

By News Desk, Malabar News
Representational Image
Ajwa Travels

പാലക്കാട്: ധൻബാദ് എക്‌സ്‌പ്രസിൽ കടത്തിക്കൊണ്ടുവന്ന 32 കിലോഗ്രാം കഞ്ചാവ് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ പിടികൂടി. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്‌സൈസും നടത്തിയ പരിശോധനയിൽ ജനറൽ കമ്പാർട്മെന്റിന്റെ സീറ്റിനടിയിൽ നിന്നാണ് മൂന്ന് ബാഗിലായി ഒളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തത്.

പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ വിശാഖപട്ടണം റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ട്രെയിൻ റിസർവേഷൻ ചാർട്ടിലെ വിവരങ്ങളും പരിശോധിക്കുമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. ആർപിഎഫ് കമാൻഡൻറ് ജെതിൻ ബി രാജിന്റെ നിർദ്ദേശപ്രകാരം ആർപിഎഫ് സിഐ രോഹിത് കുമാർ, എഎസ്‌ഐ കെ സജു, ഹെഡ് കോൺസ്‌റ്റബിൾ സജി അഗസ്‌റ്റിൻ, കോൺസ്‌റ്റബിൾ വി സവിൻ, എക്‌സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്‌ടർ ഷൗക്കത്തലി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Also Read: സംസ്‌ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രം; മന്ത്രി തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE